റോഡപകടത്തില്‍ മരിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവനേകും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍.
|
വൃക്കയും, കരളും, ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയില്‍ നിന്നു റോഡ് മാര്‍ഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തീവ്രദുഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. ആലിന്‍ ഷെറിന്റെ 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസ്സുള്ള കുട്ടിക്കാണ് നല്‍കുക.
ALSO READ: ലോറിയില്‍ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം തെരുവുനായ കടിച്ചുകീറി




