24
Jan 2023
Fri
24 Jan 2023 Fri

ഇസ്രായേല്‍ സേന വെസ്റ്റ്ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ജെനിന്‍ സിറ്റിയിലാണ് ഇസ്രായേല്‍ സേന വ്യാഴാഴ്ച ആക്രമണം അഴിച്ചുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2005നു ശേഷം ഇതാദ്യമായാണ് വെസ്റ്റ്ബാങ്കില്‍ ഒരുദിവസം ഇസ്രായേല്‍ ആക്രമണത്തില്‍ ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നതെന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 9 പേര്‍ ജെനിനിലും ഒരാള്‍ റാമല്ലയ്ക്കു സമീപമുള്ള അല്‍ റാമിലുമാണ് ഇസ്രായേല്‍ സേനയുടെ വെടിയേറ്റു കൊല്ലപ്പെട്ടതെന്ന് പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു.

ജെനിനിലെ കൂട്ടക്കൊലയ്‌ക്കെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ നടത്തിയ വെടിവയ്പിലാണ് പത്താമന്‍ മരിച്ചതെന്നാണ് പലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി വഫ റിപോര്‍ട്ട് ചെയ്തത്.