20
Jan 2024
Fri
20 Jan 2024 Fri

പൈപ്പ് വൈള്ളത്തിൽ ഐവി ഡ്രിപ്പ് നൽകിയതിനെ തുടർന്ന് യുഎസിൽ 10 രോ​ഗികൾ മരിച്ചു. ഒറി​ഗോണിലെ ആശുപത്രിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഴ്സ് ആണ് വേദനസംഹാരിയായ ഐവി ഡ്രിപ്പ് പൈപ്പ് വെള്ളത്തിൽ രോ​ഗികൾക്ക് നൽകിയത്. പൈപ്പ് വെള്ളത്തിൽ ഐവി ഡ്രിപ്പ് നൽകിയതിനെ തുടർന്ന് അണുബാധയുണ്ടായാണ് രോ​ഗികൾ മരിച്ചതെന്നാണ് കണ്ടെത്തൽ.

വേദനാ സംഹാരിയായ ഫെന്റാനിലിന്റെ ആശുപത്രിയിലെ വിതരണം അട്ടിമറിച്ച ജീവനക്കാർ ഇത് പുറത്തറിയാതിരിക്കാനാണ് അണുവിമുക്തമാക്കാത്ത പൈപ്പ് വെള്ളം ഡ്രിപ് ഇടാനായി ഉപയോ​ഗിച്ചതെന്ന് കണ്ടെത്തി.