18
May 2024
Thu
18 May 2024 Thu
10 year old boy committed suicide after relentless bullying

കൂട്ടുകാരുടെ നിരന്തര പരിഹാസവും ഉപദ്രവവും താങ്ങാനാവാതെ 10 വയസ്സുകാരന്‍ ജീവനൊടുക്കി. യുഎസിലെ ഇന്ത്യാനയിലാണ് ദാരുണ സംഭവം. ഇന്ത്യാന ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍മീഡിയറ്റ് സ്‌കൂളിലെ നാലാം ഗ്രാഡ് വിദ്യാര്‍ഥിയായ സമി ട്യൂസ്‌ക് ആണ് ആത്മഹത്യ ചെയ്തത്.(10 year old boy committed suicide after relentless bullying)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണടയുടെയും നിരതെറ്റിയ പല്ലിന്റെയും പേരില്‍ കുട്ടികള്‍ സമ്മിയെ കളിയാക്കിയിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കഴിഞ്ഞയാഴ്ച സ്‌കൂളിലെ ശുചിമുറിയില്‍ വച്ചുണ്ടായ എന്തോ സംഭവത്തിനു ശേഷം സമ്മി സ്‌കൂളില്‍ പോവാന്‍ ഭയപ്പെട്ടിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി. ഇതിനു പിന്നാലെയായിരുന്നു കുട്ടി ആത്മഹത്യ ചെയ്തത്.

സ്‌കൂള്‍ ബസ്സില്‍ വച്ച് മറ്റു കുട്ടികള്‍ സമ്മിയെ മര്‍ദ്ദിക്കുകയും കണ്ണട തല്ലിപ്പൊട്ടിക്കുക വരെ ചെയ്തിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇതുമായി ബന്ധപ്പെട്ട് ഇരുപതിലേറെ തവണ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും സമ്മിയുടെ അച്ഛന്‍ പറഞ്ഞു.