27
Jan 2023
Thu
27 Jan 2023 Thu

വീഡിയോഗെയിമില്‍ പരാജയപ്പെട്ട 10വയസ്സുകാരന്‍ വിജയിച്ച 11കാരനെ വെടിവച്ചുകൊന്നു. മെക്‌സിക്കോയിലാണ് സംഭവം. മെക്‌സിക്കോയിലെ വെറാക്രൂസിലെ വീഡിയോ ഗെയിം സ്‌റ്റേഷനില്‍ കളിക്കുന്നതിനിടെയേറ്റ തോല്‍വിയാണ് 10വയസ്സുകാരനെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടില്‍ നിന്ന് തോക്കെടുത്തുകൊണ്ടുവന്നാണ് കുട്ടി കൂട്ടുകാരന്റെ തലയ്ക്കുനേരെ വെടിയുതിര്‍ത്തത്. ഞായറാഴ്ചയാണ് സംഭവം. കൊലപാതകത്തിനു പിന്നാലെ കുട്ടിയുമായി വീട്ടുകാര്‍ രക്ഷപ്പെട്ടു. മകന്റെ സംസ്‌കാരവേളയില്‍ 11കാരന്റെ മാതാവ് നീതി ലഭ്യമാക്കണമെന്ന് ഏവരോടും അപേക്ഷിച്ചു. 10വയസ്സുകാരന്റെ മാതാപിതാക്കള്‍ തോക്ക് അലക്ഷ്യമായി മേശയ്ക്കു മുകളില്‍ ഇട്ടുപോയതിനാലാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക