22
Apr 2024
Sun
22 Apr 2024 Sun
11 year old boy raped by 32 year old school teacher

നഗ്നചിത്രങ്ങളയച്ചു നല്‍കിയ 700 ഡോളര്‍ നല്‍കിയും 11കാരനെ ബലാല്‍സംഗം ചെയ്ത സ്‌കൂള്‍ അധ്യാപികയായ 32കാരി അറസ്റ്റില്‍. യുഎസിലെ ഇല്ലിനോയ്‌സിലാണ് സംഭവം. ആഷ്‌ലി എലിസബത്ത് ബാര്‍ഡ്ഫീല്‍ഡ് ആണ് അറസ്റ്റിലായത്.(11 year old boy raped by 32 year old school teacher)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെകാട്ടര്‍ പബ്ലിക് സ്‌കൂള്‍സ് ഡിസ്ട്രിക്ടിലെ ആറാം ഗ്രേഡ് അധ്യാപികയാണ് ആഷ്‌ലി. മാര്‍ച്ച് 29, 30 ദിവസങ്ങളില്‍ അധ്യാപികയുടെ വീട്ടില്‍ ചെലവഴിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ മകന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത ബോധ്യപ്പെട്ട 11കാരന്റെ മാതാവാണ് വിവരം പൊലീസിനെ അറിയിച്ചത്.

മകന്റെ ഫോണ്‍ പരിശോധിച്ച മാതാവ് അധ്യാപികയുമായുള്ള ടെക്സ്റ്റ് സന്ദേശങ്ങളും ഇരുവരും തമ്മിലുള്ള കിടപ്പറ രംഗങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. നിരവധി മാസങ്ങള്‍ കൊണ്ട് അധ്യാപിക തന്റെ മകന് 700 ഡോളറോളം അയച്ചു നല്‍കിയതായും മാതാവ് കണ്ടെത്തിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് 11കാരന്റെ മൊഴിയെടുക്കുകയും കഴിഞ്ഞദിവസം അധ്യാപികയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വീട്ടുകാര്‍ ദൂരെയാത്ര പോയ സമയത്താണ് അധ്യാപികയുടെ വീട്ടില്‍ രണ്ടുദിവസം തങ്ങിയതെന്ന് 11കാരന്‍ പൊലീസിന് മൊഴി നല്‍കി. അധ്യാപികയുടെ ഭര്‍ത്താവ് ഈ ദിവസങ്ങളില്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ ഏപ്രില്‍ 17 വരെ റിമാന്‍ഡ് ചെയ്തു. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആറു മുതല്‍ 60 വര്‍ഷം അധ്യാപികയ്ക്ക് തടവ് ലഭിക്കും.