16
Apr 2025
Thu
16 Apr 2025 Thu
rape in saharanpur

ഉത്തര്‍പ്രദേശില്‍ മൂകയും ബധിരയുമായി ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ജനനേന്ദ്രിയം സിഗരറ്റ് കുറ്റി വച്ച് പൊള്ളിക്കുകയും ചെയ്തു. 11കാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. റാംപൂറിലാണ് സംഭവം. ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ ശരീരമാകെ കടിയേറ്റും സ്വകാര്യഭാഗത്ത് പൊള്ളലേറ്റ നിലയിലും കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്രമിയെന്നു കരുതുന്നയാളെ പിടികൂടി. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നു തന്നെയുള്ളയാളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ബുധനാഴ്ച ഗ്രാമവാസിയാണ് അര്‍ധനഗ്നയായി പരിക്കുകളോടെ പാടത്തുകിടക്കുന്ന കുട്ടിയെ കാണുന്നതും വിവരം വീട്ടുകാരെ അറിയിക്കുന്നതും.

മര്‍ദ്ദനമേറ്റ കുട്ടിയുടെ മുഖം നീരുവച്ചിട്ടുണ്ട്. എന്താണ് നടന്നതെന്നു പോലും കുട്ടിക്ക് പറയാനാവില്ലെന്നും താന്‍ കണ്ട ലൈംഗികാതിക്രമങ്ങളില്‍ ഏറെ ഭയാനകമാണിതെന്നും കുട്ടിയെ ചികില്‍സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക