15
May 2024
Sun
15 May 2024 Sun
12 Injured As Severe Turbulence Hits Qatar Airways Ireland-bound Flight

ദോഹ: ദോഹയില്‍ നിന്ന് അയര്‍ലന്റിലേക്ക് പറന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനത്തില്‍ അനുഭവപ്പെട്ട ശക്തമായ കുലുക്കത്തെ തുടര്‍ന്ന് 6 യാത്രക്കാര്‍ക്കും 6 ജീവനക്കാര്‍ക്കും പരിക്കേറ്റു. (12 Injured As Severe Turbulence Hits Qatar Airways Ireland-bound Flight )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുര്‍ക്കിക്ക് മുകളിലാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. ഡബ്ലിന്‍ വിമാനത്താവളത്തിലിറങ്ങുമ്പോള്‍ എയര്‍പോര്‍ട്ട് പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യു തുടങ്ങിയ അടിയന്തര സേവന വിഭാഗങ്ങള്‍ തയ്യാറായി നിന്നിരുന്നെവന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

മെയ് 21ന് ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആന്‍ഡമാന്‍ കടലിന് മുകളില്‍ വിമാനം കേവലം 5 മിനിറ്റിനുള്ളില്‍ 6000 അടി താഴ്ച്ചയിലേക്ക് പതിച്ചിരുന്നു.
Qatar Airways flight at dublin airport

73 വയസ്സുള്ള ബ്രിട്ടീഷുകാരനാണ് മരിച്ചത്. 211 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തില്‍ 104 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എന്താണ് ആകാശച്ചുഴി (What is turbulence and what causes it? )

വിമാനത്തില്‍ പെട്ടെന്നുണ്ടാവുന്ന കുലുക്കം ആകാശ യാത്ര ചെയ്യുന്ന മിക്കവര്‍ക്കും അനുഭവമുണ്ടാവും. വിമാനത്തിന് അസാധാരണ ചലനമുണ്ടാക്കുകയും പറക്കുന്ന ഉയരത്തില്‍ വ്യതിയാനമുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ആകാശച്ചുഴി(Turbulence).

മുകളിലേക്കും താഴേക്കും വാതക പ്രവാഹമുള്ള മേഘങ്ങളാണ് മിക്ക ആകാശച്ചുഴികള്‍ക്കും കാരണമാവുന്നത്. ഇതില്‍ ഭൂരിഭാഗവും വലിയ പ്രശ്നമുണ്ടാക്കുന്നവയല്ല. എന്നാല്‍, കുമുലോനിംബസ് തണ്ടര്‍സ്റ്റോം മേഘങ്ങള്‍ വിമാനത്തില്‍ കടുത്ത കുലുക്കം സൃഷ്ടിക്കുന്നു. കാറ്റിന്റെ ഗതിക്കനുസരിച്ച് വിമാനം പെട്ടെന്ന് താഴ്ച്ചയിലേക്ക് എടുത്തെറിയപ്പെടാനും ഇത് കാരണമാവുന്നു.

ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ്(”clear air’ turbul-ence) ആണ് ഏറ്റവും അപകടകാരി. മേഘങ്ങളൊന്നുമില്ലാതെയാണ ഈ ആകാശച്ചുഴി വരുന്നതെന്നിനാല്‍ മുന്‍കൂട്ടി കണ്ടെത്താനോ മുന്നൊരുക്കങ്ങള്‍ നടത്താനോ സാധിക്കില്ല. ഇത് കൊണ്ട് യാത്രക്കാര്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാനും സാധിക്കില്ല. 40,000 അടി മുതല്‍ 60,000 അടി വരെ ഉയരത്തില്‍ കാണുന്ന അതിവേഗ വായു പാതയാണ് ഇത്തരം ആകാശച്ചുഴികള്‍ക്ക് കാരണമാവുന്നത്.