06
Oct 2025
Mon
06 Oct 2025 Mon
12 year old boy dies in bike accident

അച്ഛനൊപ്പം ബൈക്കില്‍ പോകവെ ബസ്സിനടിയില്‍പ്പെട്ട് 12കാരന്‍ മരിച്ചു. അച്ഛനും സഹോദരനും പരിക്ക്. ബൈക്കിനു പിന്നില്‍ ബസ് തട്ടിയതിനെ തുടര്‍ന്നാണ് കുട്ടി തെറിച്ചുവീണത്. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ ആണ് മരിച്ചത്. ദേശീയപാതയില്‍ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിഷാദും രണ്ടും മക്കളും കൂടി ബൈക്കില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ നിഷാദും മകനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

ALSO READ:തിരുവനന്തപുരത്ത് എസ്ഡിപിഐ-സിപിഎം സംഘര്‍ഷം; ആംബുലന്‍സുകളും വീടും തകര്‍ത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക് (video)