16
Feb 2025
Mon
16 Feb 2025 Mon

മുംബൈ: പകുതിയോളം ദിവസവും ബാങ്ക് അടഞ്ഞുകിടക്കുന്ന മാസമാണ് ഫെബ്രുവരി. അതിനാല്‍ ബാങ്കില്‍ നേരിട്ടെത്തി സാമ്പത്തിക കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ബാങ്ക് അവധി ദിവസങ്ങള്‍ അറിയാതെ പോകരുത്. ഈ മാസം രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ അടച്ചിടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചയും ഇതില്‍ ഉള്‍പ്പെടും. ദേശീയ, പ്രാദേശിക, പൊതു അവധികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും അവധിയുളളത്.
മുഴുവന്‍ അവധിദിനങ്ങളും ഇവയാണ്:

ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ (കേരളത്തില്‍)

ഫെബ്രുവരി 2 ഞായര്‍

ഫെബ്രുവരി 8 രണ്ടാം ശനി

ഫെബ്രുവരി 9 ഞായര്‍

ഫെബ്രുവരി 16 ഞായര്‍

ഫെബ്രുവരി 22 നാലാം ശനി

ഫെബ്രുവരി 23 ഞായര്‍

ഫെബ്രുവരി 26 (ബുധന്‍) ശിവരാത്രി