05
Aug 2024
Wed
05 Aug 2024 Wed

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഭാ​ഗമായി ജനകീയ തിരച്ചിലിനായി മുണ്ടേരിയിൽ പോയ 14 എസ്ഡിപിഐ വോളണ്ടിയർമാർ രാത്രിവൈകിയും തിരിച്ചെത്തിയില്ല. സൂചിപ്പാറയ്ക്ക് സമീപത്തേക്ക് പോയവരാണ് ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ അവിടെ കുടുങ്ങിപ്പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുരക്ഷിതരാണെന്ന് വോളന്റിയർമാരുടെ വോയിസ് മെസേജ് ലഭിച്ചതായി എസ്‍ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി അറിയിച്ചു. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ സാധിക്കാതെ വരികയായിരുന്നു.

ഇതിനിടെയാണ് വോളന്റിയർമാർ തങ്ങൾ സുരക്ഷിതരാണെന്ന് സന്ദേശം അയച്ചത്. ചൊവ്വ ഉച്ചമുതൽ മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാ​ഗമായാണ് പുഴയൽ വെള്ളം പൊങ്ങിയത്. ചൂരൽമലയിലെ താൽക്കാലിക പാലം കുത്തൊഴുക്കിൽ തകർന്നിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക