06
Apr 2025
Thu
06 Apr 2025 Thu
15 year old boy and relative woman drown in Bharathappuzha

മലപ്പുറം കുറ്റിപ്പുറം മദിരശ്ശേരി താഴം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനും രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുവും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ(45), ആബിദയുടെ സഹോദരന്‍ അഹമ്മദ് കബീറിന്റെ മകന്‍ മുഹമ്മദ് ലിയാന്‍(15)എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് ജില്ലയിലെ ആനക്കര ശിവക്ഷേത്രത്തിന് സമീപം കൊല്ലാട്ടു വളപ്പില്‍ അഹമ്മദ് കബീറും കുടുംബവും വേനലവധിയുടെ ഭാഗമായി ആബിദയുടെ വീട്ടിലെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ മുഹമ്മദ് ലിയാന്‍ മുങ്ങിത്താഴുന്നത് കണ്ട് ആബിദ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍, ഇരുവരും പുഴയില്‍ മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പുഴയില്‍നിന്നും പുറത്തെടുത്തത്.

ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം 10-ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരിക്കുകയായിരുന്നു മുഹമ്മദ് ലിയാന്. കൗലത്ത് ആണ് മാതാവ്. ആബിദയുടെ ഭര്‍ത്താവ് പരേതനായ റഷീദ്. മക്കള്‍: ഷിബിലി, റിബിന്‍. ഇരുവരുടേയും മൃതദേഹങ്ങള്‍ കുറ്റിപ്പുറം അമാന ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച ഖബറടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക