09
Aug 2023
Tue
09 Aug 2023 Tue

ന്യൂഡല്‍ഹി: 2011 മുതല്‍ 1532 കേന്ദ്രസേനാംഗങ്ങള്‍ ജീവനൊടുക്കിയതായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായി. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ ഉത്തരത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സായുധ പൊലീസ് സേന(സിഎപിഎഫ്എസ്), അസം റൈഫിള്‍സ്, ദേശീയ സുരക്ഷാ സേന(എന്‍സ്ജി) എന്നിവയില്‍ നിന്നാണ് ഇത്രയധികം ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സേനാസംവിധാനത്തിന്റെ പീഡനം മൂലം കേന്ദ്രസേനാംഗങ്ങള്‍ ആത്മഹത്യ ചെയ്തതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ലോക്‌സഭയെ അറിയിച്ചു. സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കണ്ടെത്താനും ഇവര്‍ക്കു പരിഹാരങ്ങള്‍ നിര്‍ദേശിച്ചു നല്‍കുന്നതിനും കര്‍മസേനയ്്ക്കു രൂപം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക