15
Nov 2024
Sat
15 Nov 2024 Sat
Push up guinnes record

കാനഡയില്‍ 59കാരിയായ ഡോണ ജീന്‍ ഒരു മണിക്കൂറില്‍ ചെയ്ത പുഷ് അപുകളുടെ എണ്ണം കേട്ടാല്‍ ആരും ഞെട്ടും.(1575 push-ups in one hour; Grandmother enters Guinness Book of Records) 1575 പുഷ് അപുകളാണ് ഡോണ ഒരു മണിക്കൂറില്‍ പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ് എടുത്ത വനിതയെന്ന നിലയില്‍ ഗിന്നസ് ലോക റെക്കോഡിലും ഇവര്‍ ഇടംപിടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ, ഏറ്റവും കൂടുതല്‍ നേരം അബ്‌ഡൊമിനല്‍ പ്ലാങ്ക് ചെയ്തും ഇവര്‍ റെക്കോഡിട്ടിരുന്നു. അന്ന് നാല് മണിക്കൂര്‍ 30 മിനിട്ട് 11 സെക്കന്‍ഡ് സമയമാണ് ഇവര്‍ പ്ലാങ്ക് ചെയ്തത്. 11ഉം 12ഉം വയസുള്ള കുട്ടികളുടെ മുത്തശ്ശി കൂടിയാണ് ഡോണ ജീന്‍. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത ഡോണ വിശ്രമജീവിതത്തിലാണിപ്പോള്‍.

റെക്കോഡ് പുഷ് അപ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. കൈമുട്ടുകള്‍ കൃത്യമായി 90 ഡിഗ്രീയില്‍ വളഞ്ഞുള്ള പുഷ് അപുകള്‍ തന്നെ ചെയ്യേണ്ടതുണ്ട്. ഇത് വിലയിരുത്താന്‍ പ്രത്യകം ആളുകളുമുണ്ടാകും.

ആദ്യ 20 മിനുറ്റില്‍ 620 പുഷ് അപാണ് ഡോണ പൂര്‍ത്തിയാക്കിയത്. പിന്നീട് മിനിറ്റില്‍ 20 പുഷ് അപുകളാക്കി കുറച്ചു.