വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച 16കാരിയായ വിദ്യാർത്ഥിനി പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 31കാരനായ ജിതിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.മലപ്പുറം ജില്ലയിൽ ആണ് സംഭവം.
|
കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ വീട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജിതിനെ പൊലീസ് പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്.
പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ALSO READ:ബോളിവുഡിനെ കുലുക്കി പ്രിഥ്വിരാജിന്റെ ‘ദായ്റ’; ബോക്സോഫീസില്‍ എത്ര വാരി?
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




