പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘ദായ്റ’ തിയേറ്ററുകളില്‍ മുന്നേറുന്നു. കരീന കപൂര്‍ നായികയായ ഈ ക്രൈം ത്രില്ലര്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ മേഘ്ന ഗുല്‍സാറാണ്.
|
Key Highlights
- പൃഥ്വിരാജ്-കരീന കപൂർ ചിത്രം ‘ദായ്റ’ തിയേറ്ററുകളിൽ മുന്നേറുന്നു.
- മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.
- ആദ്യ ദിനം ചിത്രം ഇന്ത്യയിൽ 1.15 കോടി രൂപയുടെ കളക്ഷൻ നേടി.
- രണ്ടാം ദിനമായ സെപ്റ്റംബർ 19ന് കളക്ഷൻ 2.18 കോടി രൂപയായി ഉയർന്നു.
- രണ്ട് ദിവസത്തെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 3.34 കോടി രൂപയിലെത്തി.
- ഡിസിപി രാമൻ കുമാറായി പൃഥ്വിരാജും ഡിസിപി അജൂണി കോഹ്ലിയായി കരീന കപൂറുമാണ് ചിത്രത്തിൽ എത്തുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘ദായ്റ’ തിയേറ്ററുകളില്‍ എത്തിയത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ സിനിമ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടുന്നുണ്ട്. ആദ്യ ദിവസം 1.15 കോടി രൂപ നേടിയ ചിത്രം ബോക്‌സോഫീസില്‍ നേട്ടം കൊയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യ ശനിയാഴ്ച (സെപ്റ്റംബര്‍ 19), അതായത് രണ്ടാം ദിന വരുമാനത്തില്‍ ചിത്രം ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ ഇരട്ടിയായി 2.18 കോടി രൂപയിലേക്കെത്തി. ഇതോടെ മൊത്തം കളക്ഷന്‍ 3.34 കോടി രൂപയായി. പ്രേക്ഷകരില്‍ ഏകദേശം 90 ശതമാനം വര്‍ധനവും ഉണ്ടായി.
ജംഗ്ലീ പിക്ചേഴ്സും ഡോ. ജയന്തിലാല്‍ ഗഡയും (പെന്‍ സ്റ്റുഡിയോ) ചേര്‍ന്നാണ് ഈ സിനിമയുടെ നിര്‍മാണം. ജംഗ്ലീ പിക്‌ചേഴ്‌സുമായുള്ള മേഘ്ന ഗുല്‍സാറിന്റെ മൂന്നാമത്തെ കൈകോര്‍ക്കലാണിത്. തന്റെ അധികാരപരിധിയില്‍ നടന്ന ഒരു ഭീകരമായ കുറ്റകൃത്യത്തെത്തുടര്‍ന്ന് നിരീക്ഷണത്തിന് വിധേയനാകുന്ന ഡിസിപി രാമന്‍ കുമാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഡിസിപി അജൂണി കോഹ്ലിയായാണ് കരീന എത്തുന്നത്. തുടര്‍ന്നുള്ള കേസിന്റെ പുരോ?ഗതികളും സങ്കീര്‍ണമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം അനാവരണം ചെയ്യുന്നത്.
Tags: Daayra, Daayra Movie, Prithviraj Sukumaran, Kareena Kapoor, Meghna Gulzar, Bollywood, Bollywood Movie, Crime Thriller, Daayra Box Office, Box Office Collection, Prithviraj Bollywood, Kareena Kapoor Movie, Hindi Cinema, Junglee Pictures, PEN Studios, Bollywood News, Movie News, Indian Cinema, Latest Movie News, Entertainment News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



