05
Feb 2025
Mon
05 Feb 2025 Mon
student electrocuted from electric trap placed for wild boar

വീട്ടുകാര്‍ വഴക്കു പറഞ്ഞതിന്റെ വിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരുന്ന 17കാരി മരിച്ചു. കോഴിക്കോട് വാപ്പോളി താഴം സ്വദേശി റിന്‍ഷ പര്‍വീന്‍ ആണ് മരിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്താന്‍ വൈകിയത് വീട്ടുകാര്‍ ചോദിച്ചതില്‍ മനംനൊന്താണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ റിന്‍ഷ പര്‍വീന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞമാസം 15നായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പോലീസ് പറഞ്ഞു.

ALSO READ: വയനാട്ടില്‍ ആത്മഹത്യക്കു ശ്രമിച്ച് ചികില്‍സയിലിരുന്ന 17കാരി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക