02
Feb 2026
Sun
02 Feb 2026 Sun
18 year old boy drown in Neyyar river

തിരുവനന്തപുരം കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറില്‍ കുളിക്കാന്‍ ഇറങ്ങിയ 18കാരന്‍ മുങ്ങിമരിച്ചു. ഒഴുക്കില്‍പെട്ട രണ്ടാമനെ രക്ഷിച്ചു. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടില്‍ അനില്‍കുമാറിന്റെ മകനും കാട്ടാക്കട പി.ആര്‍ വില്യം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ അഭിനവ് ആണ് മരിച്ചത്. ശനി വൈകീട്ട് നാലോടെ ആയിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാട്ടാക്കട പി ആര്‍ വില്യം സ്‌കൂളിലെ ആറോളം വിദ്യാര്‍ഥികളാണ് ഇവിടെ എത്തിയത്. ഇതില്‍ നാലുപേരാണ് വെള്ളത്തിലിറങ്ങിയത് കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരയ്ക്ക് കയറിയെങ്കിലും അഭിനവും കൂട്ടുകാരനായ അഭിനന്ദും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. പോലീസും അഗ്നി രക്ഷാസേനയും എത്തി നടത്തിയ തെരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കിട്ടിയത്.

ALSO READ: വൈശാഖന്‍ യുവതിയെ കൊന്നശേഷം മൂന്നുതവണ പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തല്‍