16
Nov 2024
Mon
16 Nov 2024 Mon
18 year old boy elecrocuted in bus while charging his mobile phone

ബസ്സിലെ ചാര്‍ജിങ് സോക്കറ്റില്‍ കുത്തി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ 18കാരന്‍ ഷോക്കേറ്റുമരിച്ചു. മലേഷ്യയില്‍ നവംബര്‍ ഒന്നിനാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബട്ടര്‍വര്‍ത്തിലെ പെനാങ് സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ നിന്നാണ് ക്വാലാംപൂരിലേക്ക് പോവാന്‍ 18കാരന്‍ ബസ്സില്‍ കയറിയത്. തുടര്‍ന്ന് ഫോണ്‍ ബസ്സിലെ ചാര്‍ജിങ് സോക്കറ്റില്‍ കുത്തിയിടുകയും ചെയ്തു. വൈകാതെ യുവാവിന് ഷോക്കേല്‍ക്കുകയും നിലവിളിക്കുകയും ചെയ്തു.

അടിയന്തരസന്ദേശം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. യുവാവിന്റെ കൈയിലെ വിരലുകളില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു.

ചാര്‍ജിങ് കേബിള്‍ ചൂടായി ഉരുകുകയും ഫോണ്‍ അമിതമായി ചൂടാവുകയും ചെയ്തിരുന്നു. ബസ്സിലെ വയറിങ്ങിന്റെ തകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.