19
Mar 2026
Thu
19 Mar 2026 Thu
18 year old girl among two caught with MDMA

കോതമം​ഗലത്ത് എംഡിഎംഎയുമായി 18കാരിയും കൂട്ടുകാരനും പിടിയിൽ. ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ വീട്ടിൽ അനന്തു പ്രസാദ്‌ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കോതമംഗലത്ത് 37.229 ഗ്രാമോളം എംഡിഎംഎ പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എംപിയും സംഘവും നടത്തിയ നടത്തിയ പരിശോധനയാലാണ് ഇരുവരും പിടിയിലായത്. പ്രതികൾ മയക്ക് മരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്ക് മരുന്ന് വില്പനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.

കോളജ് വിദ്യാർഥികൾക്കിടയിലായിരുന്നു ഇവർ മയക്കുമരുന്ന് വിറ്റിരുന്നത്. ഇതിൽ നിന്നു ലഭിക്കുന്ന പണം ഉപയോ​ഗിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതികൾ. പ്രതിദിനം 3000 രൂപ വാടക ഉള്ള ഹോട്ടൽ റൂമുകളിലായിരുന്നും സംഘം തങ്ങിയിരുന്നത്. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു.

ALSO READ: സ്വര്‍ണത്തിന് ഇന്ന് രണ്ടാം തവണയും വിലയിടിഞ്ഞു; പവന് 4000ലേറെ കുറവ്