നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവണമെന്ന കെ സുധാകരന്റെ പിടിവാശി ഒടുവില്‍ വിജയിച്ചതായി വിവരം. കണ്ണൂരില്‍ കെ സുധാകരനെ സ്ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായാണ് സൂചന. ബിജെപിയുമായി സുധാകരന്റെ അണികളില്‍ ചിലര്‍ ചര്‍ച്ച നടത്തുന്നതായും സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടത്തുന്നതായുമുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് തീരുമാനം.
|
കണ്ണൂര്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുന്നോട്ട് പോയ കെ സുധാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് ആലോചിക്കുന്നതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. 15 സീറ്റുകളില്‍ അനുയായികളെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്താനും സുധാകരന്‍ ആലോചിച്ചിരുന്നു.
സുധാകരന്റെ നീക്കം മനസ്സിലാക്കിയ കെപിസിസി, ഡിസിസി ഭാരവാഹികള്‍ പലയിടത്തു നിന്നും സുധാകരനെ വിളിച്ചെങ്കിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോവുകയായിരുന്നു. കൂടിയാലോചന നടത്താതെ പകരം സ്ഥാനാര്‍ത്ഥിയെ പോലും നിശ്ചയിച്ചതെന്തിനാണെന്ന് സുധാകരന്‍ ചോദിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


