17
Jul 2023
Mon
17 Jul 2023 Mon

ജന്മദിനത്തില്‍ നടന്‍ സൂര്യയുടെ ഫ്‌ളെക്‌സ് ബോര്‍ഡ് വയ്ക്കുന്നതിനിടെ രണ്ട് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമരാവതി: നടന്‍ സൂര്യയുടെ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ആരാധകരായ രണ്ട് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ നടന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആശംസനേര്‍ന്നുള്ള ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. എന്‍.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. പല്‍നാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണിലാണ് സൂര്യയുടെ ആരാധകര്‍ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഫ്‌ളെക്‌സ് സ്ഥാപിക്കുന്നതിനിടെ അതിനൊപ്പം ഘടിപ്പിച്ചിരുന്ന ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടിയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.