20
Sep 2026
Sun
20 Sep 2026 Sun
Salman Khan Throws Off His Hat and Removes Shirt As He Loses Cool Over body shaming trolls

സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ അധിക്ഷേപിക്കുകയും അവരുടെ ശരീരത്തെയും പ്രായത്തെയും വ്യക്തിജീവിതത്തെയും പരിഹസിക്കുകയും ചെയ്യുന്ന ട്രോളർമാർക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. ‘ബിഗ് ബോസ് 20’ന്റെ ഏറ്റവും പുതിയ ‘വീക്കൻഡ് കാ വാർ’ എപ്പിസോഡിലായിരുന്നു സൽമാന്റെ പ്രതികരണം. മേക്കപ്പ് തുടച്ചുമാറ്റിയും ഷർട്ടൂരി ശരീരത്തിന്റെ അവസ്ഥ തുറന്നുകാട്ടിയുമായിരുന്നു സൽമാൻ ഖാൻ സ്ത്രീകളടക്കമുള്ളവരെ ബോഡി ഷെയ്മിങ് ചെയ്യുന്നവരെ വിമർശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിപാടിക്കിടെ മത്സരാർത്ഥിയായ അരിഷ്ഫ ഖാനുമായി ബന്ധപ്പെട്ട തർക്കത്തിൽ യൂട്യൂബറും ഗെയിമിങ് കണ്ടന്റ് ക്രിയേറ്ററുമായ ScoutOP നടത്തിയ പരാമർശവും സൽമാൻ ചൂണ്ടിക്കാട്ടി. തർക്കത്തിന് പിന്നാലെ തന്റെ യൂട്യൂബ്, ഗെയിമിങ് കമ്മ്യൂണിറ്റിയോട് അരിഷ്ഫയ്‌ക്കെതിരെ ‘ഖതം കർദോ ഇസ്കോ’ എന്ന തരത്തിലുള്ള പരാമർശം നടത്തിയതിനെയാണ് സൽമാൻ വിമർശിച്ചത്.

മറ്റുള്ളവരെ താഴ്ത്തിക്കാട്ടി പണം സമ്പാദിക്കുന്ന രീതിയാണ് സോഷ്യൽ മീഡിയയിൽ വളരുന്നതെന്ന് സൽമാൻ പറഞ്ഞു. ഒരാളുടെ രൂപം, ശരീരഭാരം, കുടുംബം, കരിയറിലെ തിരിച്ചടികൾ, വ്യക്തിജീവിതത്തിലെ കാര്യങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് അധിക്ഷേപിക്കുന്നത് ട്രോളർമാരുടെ വളർച്ചയും സംസ്കാരവുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗർഭധാരണത്തിന് ശേഷം സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പരിഹസിക്കുന്നതിനെയും സൽമാൻ ചോദ്യം ചെയ്തു. പേര് പരാമർശിക്കാതെയായിരുന്നു പ്രതികരണം. ഗർഭിണിയായ ശേഷം ശരീരഭാരം കൂടുന്നത് സ്വാഭാവികമാണെന്നും പ്രസവത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ ഫിറ്റാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഒരാൾ തീരുമാനിക്കുന്നതിലും എന്തിനാണ് മറ്റുള്ളവർ വിമർശനം ഉന്നയിക്കുന്നതെന്നും സൽമാൻ ചോദിച്ചു.

അടുത്തിടെ സൽമാന്റെ സുഹൃത്തും സഹതാരവുമായ കത്രീന കൈഫിന്റെ ശരീരഭാരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലർ നടത്തിയ പരിഹാസങ്ങൾക്കിടെയാണ് സൽമാന്റെ ഈ പരാമർശമെന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്. എന്നാൽ കത്രീനയുടെ പേര് സൽമാൻ പരിപാടിയിൽ നേരിട്ട് പരാമർശിച്ചില്ല.

സെലിബ്രിറ്റികളുടെ പ്രായം കൂടുന്നതിനനുസരിച്ച് അവരുടെ രൂപത്തെ നിരന്തരം വിലയിരുത്തുന്നതിന്റെ ആവശ്യകത എന്താണെന്നും സൽമാൻ ചോദിച്ചു. സ്വന്തം രൂപത്തിൽ അസംതൃപ്തരായ ആളുകൾ മറ്റുള്ളവരുടെ ശരീരത്തെയും രൂപത്തെയും കുറിച്ച് മോശം കമന്റുകൾ നടത്താൻ സമയം ചെലവഴിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ചില നിർമാതാക്കളോ താരങ്ങളോ പണം നൽകി സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ ലക്ഷ്യമിട്ട് ട്രോളുകൾ നടത്തിക്കുന്നുണ്ടാകാമെന്ന ആരോപണവും സൽമാൻ ഉന്നയിച്ചു. അതേസമയം സൽമാൻ ഖാന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രം​ഗത്തുവന്നു.

ALSO READ:വിവാഹത്തിൽ നിന്നു പിൻമാറിയ യുവതിയോട് മുൻ വരന് 15.67 ലക്ഷം രൂപ നൽകണമെന്ന് കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക