01
Jan 2024
Sun
01 Jan 2024 Sun

കര്‍ണാടകയില്‍ പടക്കഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുമലയാളികളടക്കം മൂന്നുപേര്‍ മരിച്ചു. ബെല്‍ത്തങ്ങാടി കുക്കേടി വില്ലേജിലെ പടക്ക സംഭരണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. മലയാളികളായ സ്വാമി(55), വര്‍ഗ്ഗീസ് (68) എന്നിവരും ഹസന്‍ സ്വദേശി ചേതനു(25)മാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടായ സോളിഡ് ഫയര്‍ വര്‍ക്ക് എന്ന സ്ഥാപനം.

വേണൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥാപന ഉടമ ബഷീറിനെയടക്കം രണ്ടു പേരെ വേണൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക