01
Feb 2024
Thu
01 Feb 2024 Thu
2 year old boy walks alone 2 km to home from day care center

തിരുവനന്തപുരം വെള്ളായണിയില്‍ മാതാപിതാക്കള്‍ ഡേ കെയറിലാക്കിയ ശേഷം ജോലിക്കുപോയതിനു പിന്നാലെ രണ്ടുവയസ്സുകാരന്‍ ഒന്നരകിലോമീറ്റര്‍ ദൂരം നടന്നു വീട്ടിലെത്തി. കുട്ടി ഇറങ്ങിപ്പോയ വിവരം ഡേ കെയര്‍ സെന്‍ര്‍ നടത്തിപ്പുകാര്‍ അറിഞ്ഞതുപോലുമില്ല. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. (2 year old boy walks alone 2 km to home from day care center)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 12നാണ് സംഭവം. മാതാപിതാക്കളുടെ പരാതിയില്‍ നേമം പൊലീസ് കേസെടുത്തു. സുധീഷ് -അര്‍ച്ചന ദമ്പതികളുടെ മകന്‍ അങ്കിത് ആണ് ഡേ കെയറില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോയത്. കുട്ടി പേടിച്ചു കരഞ്ഞു വീട്ടിലേക്ക് നടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിഞ്ചുകുട്ടി റോഡിലൂടെ കിലോമീറ്ററിലേറെ ദൂരം തനിയെ നടന്നുപോയ സംഭവം വലിയ ഞെട്ടലുണ്ടാക്കുന്നതാണ്. ഡേ കെയര്‍ നടത്തിപ്പുകാരുടെ അലംഭാവത്തിനെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക