11
Apr 2024
Tue
11 Apr 2024 Tue

ചെമ്മീന്‍ കഴിച്ച് അലര്‍ജി; ഇടുക്കിയില്‍ 20 കാരി മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ചെമ്മീന്‍ കഴിച്ച് അലര്‍ജി മൂര്‍ഛിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ – നിഷ ദമ്പതികളുടെ മകള്‍ നികിത (20) ആണു മരിച്ചത്. ചെമ്മീന്‍ കറി കഴിച്ചതിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം ആറിനാണ് ചെമ്മീന്‍ കറി കഴിച്ച് ശരീരമാകെ ചൊറിഞ്ഞു തടിച്ച നികിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിറ്റേന്നു ശ്വാസതടസം ഉണ്ടായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നോടെ നികിത മരിച്ചു. വിഷബാധയെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ തകരാറിലായതിനു പിന്നാലെ ഹൃദയാഘാതം സംഭവിച്ചു എന്നതാണ് മരണ കാരണം. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്‌റ്റോമെട്രിസ്റ്റ് ആണ് നികിത.

ആശുപത്രിയുടെ ഭാഗത്തു ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു തൊടുപുഴ പൊലീസ് പറഞ്ഞു.

നികിതയുടെ സഹോദരന്‍: ജിഷ്ണു.

20 year girl died of prawns allergy in idukki

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക