23
Nov 2024
Wed
23 Nov 2024 Wed
20 year old woman went missing from Karunagappalli found from Muringoor devine center

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കണ്ടെത്തി. ഇരുപതുകാരിയായ ഐശ്വര്യയെയാണ് തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ കരുനാഗപ്പള്ളിയിലെ വീട്ടീല്‍ നിന്ന് പോയത്. മകള്‍ തിരിച്ചുവരാതിരിക്കുകയും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആവുകയും ചെയ്തതോടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈനായി എന്‍ട്രന്‍സ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഐശ്വര്യ മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവരികയും ചെയ്തതോടെയാണ് ബുധനാഴ്ച ഐശ്വര്യയെ ധ്യാനകേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക