തിരുവല്ല: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത 23കാരന്‍ അറസ്റ്റില്‍. (23-year-old arrested for sending obscene images to ninth-grade girl on Instagram; sexually assaulting her) നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവം വീട്ടില്‍ സഞ്ജയ് എസ് നായരാണ് (23) പിടിയിലായത്.
|
ഒമ്പതാം ക്ലാസുകാരിക്ക് ആണ് ഇയാള്‍ അശ്ലീല ദൃശ്യം അയച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും മറ്റും അയക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുളിക്കീഴ് പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്ത്, പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





