പാകിസ്താനിലെ ബലൂചിസ്താന്‍ മേഖലയിലെ റെയില്‍വേസ്റ്റേഷനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 46പ ര്‍േക്ക് പരിക്ക്. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ സൈനികരാണെന്ന് പോലീസ് പറഞ്ഞു.
|
പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്ന സമയത്തായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ പ്ലാറ്റ്‌ഫോമിലും മേല്‍ക്കൂരയിലുമൊക്കെ ചിതറിത്തെറിച്ചു.
ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ പെഷാവറിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു ആക്രമണസമയത്തെന്ന് പോലീസ് പറഞ്ഞു.ബലൂച് ലിബറേഷന്‍ ആര്‍മി എന്ന സായുധ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


