03
Aug 2023
Mon
03 Aug 2023 Mon

പ്രതിശ്രുതവരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് പ്രതിശ്രുതവധുവായ 26കാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബദൗനിലെ ഉഗൈതിയിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടറുടെ മകളായ സപ്‌നയാണ് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. പ്രതിശ്രുതവരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് താനും കുടുംബവും നേരിട്ട വിഷമത്തെക്കുറിച്ച് വീഡിയോ റെക്കോഡ് ചെയ്തുവച്ചശേഷമായിരുന്നു യുവതി ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വസീര്‍ഗഞ്ച് സ്വദേശിയായ വികാസുമായി 2022 ജൂലൈ എട്ടിനായിരുന്നു സപ്‌നയുടെ വിവാഹം ഉറപ്പിച്ചത്. 2023 ഏപ്രില്‍ 22ന് ഇരുവരും വിവാഹിതരാവേണ്ടതായിരുന്നു. എന്നാല്‍ വിവാഹത്തിന് 20 ദിവസം മുമ്പ് വികാസ് വിവാഹത്തില്‍ നിന്ന് പിന്‍മാറി. യുവതിയുടെ സ്വഭാവം ശരിയല്ലെന്നാരോപിച്ചായിരുന്നു വികാസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. ഇതേത്തുടര്‍ന്നുണ്ടായ മാനസികബുദ്ധിമുട്ടും നാട്ടുകാരുടെ പറച്ചിലുകളും സഹിക്കാനാവാതെ വന്നതോടെയാണ് യുവതി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക