13
Jun 2023
Sun
13 Jun 2023 Sun

ഈജിപ്ത് തീരത്ത് ചെങ്കടലില്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് കത്തിയതിനെ തുടര്‍ന്ന് മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാണാതായി. 15 ബ്രിട്ടീഷ് വിനോദസഞ്ചാരികളും 14 ജീവനക്കാരുമടക്കം 29 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 12 സഞ്ചാരികളെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവര്‍ക്ക് പരിക്കുകളില്ലെന്നും ഇവര്‍ സുഖമായിരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗലീബ് തുറമുഖത്ത് നിന്ന് ചൊവ്വാഴ്ചയാണ് ബോട്ട് യാത്ര തിരിച്ചത്. ഞായറാഴ്ച തിരിച്ചുവരേണ്ട ബോട്ടിന് ഇലക്ട്രിക് തകരാറിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. കാണാതായ സഞ്ചാരികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
https://twitter.com/i/status/1667800205939421185

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക