തെലങ്കാന: ഭാരത് രാഷ്ട്ര സമിതി പരിപാടിക്കിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു മരണം. പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസുകാരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
|
തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വീരയില്‍ ബിആര്‍എസ് യോഗവേദിക്കു സമീപമാണ് സ്ഫാടനമുണ്ടായത്. പാര്‍ട്ടി പരിപാടിയിലേക്ക് മുഖ്യാതിഥികളായ എംപിയും എംഎല്‍എയും എത്തിയപ്പോള്‍ പടക്കംപൊട്ടിക്കുകയും തീപ്പൊരി പറന്ന് സമീപത്തെ കുടിലിനു തീപ്പിടിക്കുകയും ഈ സമയം പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.
കുടിലിന് തീപിടിച്ചത് കെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





