
സ്‌കൂട്ടറിന് പിന്നില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുവയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മുക്കത്താണ് അപകടം. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്. മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ ബുധന്‍ വൈകിട്ടാണ് സംഭവം.
![]() |
|
സ്വകാര്യ ബസ് പിന്നില്‍ ഇടിച്ചതോടെ സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു. ഈ സമയം മുഹമ്മദ് ഹിബാന്‍ തെറിച്ച് വീഴുകയും ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോധിച്ചു.