26
Sep 2025
Sat
സലാല: 31 കാരനായ പ്രവാസി യുവാവ് ഒമാനിൽ ഹൃദയമാഘാതംമൂലം ഉറക്കത്തിനിടെ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മാനാ(31)ണ് ഒമാനിലെ സലാലയിൽ നിര്യാതനായത്. അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
|
മൂന്ന് വർഷമായി സലാലയിലെ മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ റിസ്വാന തസ്നി. പിതാവ്: കുഞ്ഞറമു. മാതാവ് ആയിശ. മസ്കത്തിൽ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയിൽ എത്തിയിട്ടുണ്ട്. മയ്യിത്ത് നാട്ടിൽ മറവു ചെയ്യും.
A 31-year-old expatriate died in his sleep in Oman due to a heart attack.


