14
Aug 2025
Tue
14 Aug 2025 Tue
An expatriate from Kozhikode died of a heart attack in Oman

മസ്‌കത്ത്: ഒമാനില്‍ കോഴിക്കോട് സ്വദേശിയായ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് ജില്ലയിലെ തെര്‍ത്തള്ളി സ്വദേശി ഹനീഫ (49) ആണ് മരിച്ചത്. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

whatsapp ഒമാനില്‍ കോഴിക്കോട് സ്വദേശിയായ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്ന ഹനീഫ, അവധി കഴിഞ്ഞ് ഒന്‍പത് മാസം മുമ്പാണ് ഒമാനില്‍ തിരിച്ചെത്തിയത്.

പിതാവ്: സൈദ്.മാതാവ്: ഫാത്തിമ. ഭാര്യ: ചെറീഷ്മ. മകന്‍: അമന്‍ സൈദ്.
സഹോദരങ്ങള്‍: ജംഷീദ്, സൈദ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് സോഷ്യല്‍ സര്‍വിസ് ഡയറക്ടറേറ്റ് അറിയിച്ചു.

An expatriate from Kozhikode died of a heart attack in Oman