ലേഹിൽ നദി മുറിച്ചുകടക്കുന്ന അഭ്യാസത്തിനിടെ ടാങ്ക് ഒഴുക്കിൽ പെട്ട് അഞ്ച് ഇന്ത്യൻ സൈനികർ മരിച്ചു. നിയന്ത്രണ രേഖയായ ദൗലത്ത് ബേഗ് ഒൽദി മേഖലയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സൈനിക ടാങ്കുകൾ നദി മുറിച്ചുകടക്കുന്നതിനിടെ ഒരു ടാങ്ക് ഒഴുകിപ്പോവുകയായിരുന്നു.
|
ലേഹിൽ നിന്ന് 148 കിലോമീറ്റർ അകലെയുള്ള ബോധി നദിയിലാണ് അപകടം സംഭവിച്ചത്. പതിവ് അഭ്യാസത്തിനിടെ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ടാങ്ക് ഒഴുക്കിൽപെട്ടത്. കുത്തൊഴുക്കിൽ ടാങ്ക് മറിയുകയും ഒഴുകിപോവുകയുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും സൈനികരെ രക്ഷിക്കാനായില്ല. തിരച്ചിലിൽ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൈനികരുടെ മരണത്തിൽ അനുശോചിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





