20
Jul 2024
Sat
20 Jul 2024 Sat
5 journalists among 29 killed in Gaza in Israel bomb attack

ഇസ്രായേൽ ആക്രമണത്തിൽ ​ഗസയിൽ അഞ്ച് ഫലസ്തീനി മാധ്യമപ്രവർത്തകരടക്കം 29 പേർ കൊല്ലപ്പെട്ടു. നുസീറത്ത് അഭയാർഥി ക്യാംപിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മാധ്യമപ്രവർത്തക ദമ്പതികളായ അംജദ് ജഹ്ജൂ​ഹും വഫ അബ്ദു ദബാനും കുഞ്ഞും കൊല്ലപ്പെട്ടു. ​

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസാ ന​ഗരത്തിലെ ദറജിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മാധ്യമപ്രവർത്തകരായ സാദി മദൂഖ്, അഹമ്മദ് സുക്കാർ എന്നിവരും കൊല്ലപ്പെടുകയുണ്ടായി. ഈ ആക്രമണത്തിൽ തന്നെയാണ് അഞ്ചാമത്തെ മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടത്. ഇതോടെ ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഫലസ്തീനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 158 ആയി ഉയർന്നു.