05
Jun 2025
Thu
05 Jun 2025 Thu
5 medical students dies after Air India flight crashed on hostel building in Ahmedabad

242 യാത്രികരുമായി ലണ്ടനിലേക്കു പറന്നുയര്‍ന്നതിനു പിന്നാലെ അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനം പതിച്ചത് അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിനു മുകളില്‍. അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. നാല് ബിരുദ വിദ്യാര്‍ഥികളും ഒരു പി ജി വിദ്യാര്‍ഥിയുമാണ് മരിച്ചത്. നിരവധി എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ ഭക്ഷണം കഴിക്കുകയായിരുന്നു ഈ സമയം വിദ്യാര്‍ഥികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനമാണ് 825 അടി ഉയരെ എത്തിയതിനു പിന്നാലെ താഴെ വീണതും പൊട്ടിത്തെറിച്ചതും. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി അടക്കമുള്ളവരാണ് മരിച്ചത്.

ALSO READ: അഹമ്മദാബാദ് വിമാനദുരന്തം: 242 യാത്രികരും മരിച്ചു