31
Mar 2026
Sun
31 Mar 2026 Sun
Sanju Samson rewrites record of Virat Kohli

ടി20 ലോകകപ്പിലെ വിജയലക്ഷ്യം പിന്തുടരുന്നതില്‍ ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍ നേടി സഞ്ജു സാംസണിന് പുതിയൊരു ഖ്യാതി. വിരാട് കോലി കുറിച്ച 82 റണ്‍സ് എന്ന സ്‌കോറാണ് സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരേ പുറത്താവാതെ സഞ്ജു നേടിയ 50 പന്തില്‍ 97* റണ്‍സ് പ്രകടനം. 2016 മാര്‍ച്ച് 27ന് മൊഹാലിയില്‍ ആസ്‌ത്രേലിയയ്‌ക്കെതിരേ 51 പന്തില്‍ നിന്നായിരുന്നു വിരാട് കോഹ് ലി 82* റണ്‍സ് നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോല്‍ക്കുന്ന ടീം ലോകകപ്പ് സെമി കാണാതെ പുറത്തുപോകുന്ന സൂപ്പര്‍ എട്ടിലെ അവസാന മല്‍സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുമ്പോള്‍ അഭിഷേകിനൊപ്പം ഓപണറായി മൈതാനത്തിറങ്ങിയ സഞ്ജു ഇരുപതാം ഓവറിലെ രണ്ടാം പന്തില്‍ ഫോര്‍ പായിച്ച് വിജയറണ്‍ കുറിച്ചാണ് ഗ്രൗണ്ട് വിട്ടത്. സെഞ്ച്വറിയേക്കാള്‍ വിലയേറിയ ഇന്നിങ്‌സ് ആണിതെന്ന് മല്‍സരശേഷം സഞ്ജു പ്രതികരിച്ചു.ടി 20 ലോകകപ്പിലെ സഞ്ജുവിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയും ഉയര്‍ന്ന സ്‌കോറുമാണിത്.

ALSO READ: സഞ്ജു സാംസണിന്റെ ചുമലിലേറി ഇന്ത്യ ടി 20 ലോകകപ്പ് സെമി ഫൈനലില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക