16
May 2024
Thu
16 May 2024 Thu

വാഷിങ്ടണ്‍: രാജ്യത്ത് തോക്ക് ലൈസൻസ് സംബന്ധിച്ച ചർച്ചകൾ നടക്കവേ, അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്. പെന്‍സില്‍വാനിയയിലെ ചെസ്റ്ററില്‍ ജോലിസ്ഥലത്തുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ ഡെലവെയര്‍ കൗണ്ടി ലിനനിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
അക്രമിയെ അറസ്റ്റ് ചെയ്‌തെന്ന് ചെസ്റ്റര്‍ പൊലീസ് കമ്മീഷണര്‍ സ്റ്റീവന്‍ ഗ്രെറ്റ്സ്‌കി അറിയിച്ചു.

പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

5 people shot, 2 dead in Chester, Pennsylvania shooting at workplace