15
Oct 2024
Thu
15 Oct 2024 Thu
power ball ticket

ലോട്ടറി ടിക്കറ്റെടുത്താല്‍ അതിന് സമ്മാനമടിച്ചോ എന്നറിയാന്‍ വലിയ താല്‍പര്യം കാണിക്കാത്ത നിരവധി പേരുണ്ട്.(50000 dollar price for power ball lottery)  അത്തരമൊരു ടിക്കറ്റിന് 42 ലക്ഷം രൂപ അടിച്ചതറിഞ്ഞ് ഇന്നസെന്റ് സ്‌റ്റൈലില്‍ ‘അടിച്ചു മോനേ..’ എന്ന് പറഞ്ഞ് ബോധം പോയിരിക്കുയാണ് ഒരു കക്ഷിക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമേരിക്കയിലെ മെറിലാന്‍ഡിലാണ് സംഭവം. സ്ഥിരമായി പവര്‍ബോള്‍ ലോട്ടറിയെടുക്കുന്ന ഹോബിയുള്ള ആളാണ് കഥാനായകന്‍. പക്ഷേ എടുത്ത ലോട്ടറി ടിക്കറ്റുകളൊന്നും പിന്നെ പരിശോധിക്കാറില്ല. പകരം കാറിനുള്ളില്‍ അലസമായി വലിച്ചെറിയും.

ഇത്തവണയും അത് തന്നെ സംഭവിച്ചു. ആഴ്ചകള്‍ക്ക് ശേഷം ഒരുദിവസം തന്റെ സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു. കാറില്‍ കിടക്കുന്ന പവര്‍ബോള്‍ ലോട്ടറി ടിക്കറ്റിന്റെ കെട്ട് കണ്ടപ്പോള്‍ കൗതുകം തോന്നിയ സുഹൃത്ത് അവസാനമെടുത്ത ടിക്കറ്റ് തന്റെ ഫോണിലെ ആപ്പില്‍ പരിശോധിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഇവര്‍ തിരിച്ചറിഞ്ഞത്. 42 ലക്ഷം ഇന്ത്യന്‍ രൂപയിലേറെ (50,000 യു.എസ്. ഡോളര്‍) സമ്മാനം ആ ടിക്കറ്റിനുണ്ടായിരുന്നു.

ഇത് വിശ്വസിക്കാന്‍ കഴിയാതിരുന്ന കാറുടമ വാഹനം നിര്‍ത്തുകയും, ടിക്കറ്റ് വാങ്ങി സ്വയം ഒരുതവണ കൂടെ പരിശോധിക്കുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് ഓടിപ്പോയി വിജയിച്ച നമ്പറുകള്‍ പരിശോധിച്ചു. ഒടുവില്‍ തന്റെ ടിക്കറ്റ് നമ്പര്‍ ആ പട്ടികയില്‍ കണ്ടെത്തിയതോടെയാണ് നോട്ടിങ്ഹാം സ്വദേശിയായ വ്യക്തി തനിക്ക് ലോട്ടറിയടിച്ചെന്ന് വിശ്വസിച്ചത്.