മറ്റൊരു ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കൂടി. 57കാരിക്ക് നഷ്ടമായത് 32 കോടി രൂപ. ബംഗളുരുവിലാണ് സംഭവം. സൈബര്‍ ക്രൈം, സിബിഐ, ആര്‍ബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പുകാര്‍ ഒരു മാസത്തോളം വെര്‍ച്വല്‍ അറസ്റ്റില്‍ വച്ചാണ് ഇവരുടെ കൈയില്‍ നിന്ന് 57 കോടി രൂപ തട്ടിയെടുത്തത്.
|
2024 സപ്തംബര്‍ 15നാണ് തട്ടിപ്പിനു തുടക്കമായതെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഡെലിവറി കമ്പനിയായ ഡിഎച്ച്എല്ലില്‍ നിന്നാണെന്നു പറഞ്ഞാണ് പരാതിക്കാരിക്ക് ആദ്യ ഫോണ്‍കോള്‍ വന്നത്. യുവതിയുടെ വിലാസത്തില്‍ മുംബൈ അന്ദേരിയില്‍ നിന്ന് പാഴ്‌സലുണ്ടെന്നും ഇതില്‍ നാല് പാസ്‌പോര്‍ട്ടുകളും മൂന്ന് ക്രെഡിറ്റ് കാര്‍ഡുകളും എംഡിഎംഎയുമാണ് ഉള്ളതെന്നും തട്ടിപ്പുകാരന്‍ അറിയിച്ചു. തുടര്‍ന്ന് ഈ ഫോണ്‍കോള്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയാണെന്നും തട്ടിപ്പുകാര്‍ അറിയിച്ചു.
തുടര്‍ന്ന് രണ്ട് സ്‌കൈപ്പ് ആപ്ലിക്കേഷനിലൂടെ ഇവരെ വീഡിയോ കോള്‍ വിളിക്കുകയും വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് തട്ടിപ്പുകാര്‍ പറയുകയും ചെയ്തു. ചോദ്യംചെയ്യലെന്ന വ്യാജേന തട്ടിപ്പുകാര്‍ പരാതിക്കാരിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും മറ്റും തട്ടിപ്പുകാര്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെ സ്ത്രീ പരിഭ്രാന്തയായി.
തുടര്‍ന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പ്രകാരം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൈമാറി. ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സിന് വെരിഫൈ ചെയ്യാനായി അക്കൗണ്ടുകളിലെ 80 ശതമാനവും തുക ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കാനുള്ള നിര്‍ദേശത്തില്‍ വിശ്വസിച്ചാണ് പരാതിക്കാരി 31.83 കോടി രൂപ അയച്ചു നല്‍കിയത്. 187 തവണകളായാണ് പണം കൈമാറിയത്. അടച്ച പണം ഫെബ്രുവരിയില്‍ തിരിച്ചുനല്‍കുമെന്നായിരുന്നു ഇവര്‍ പരാതിക്കാരിയെ വിശ്വസിപ്പിച്ചിരുന്നത്. ഈ സമയം കഴിഞ്ഞ് നിരവധി ലഭിച്ചിട്ടും പണം കിട്ടാതെ വന്നതോടെയാണ് കബളിക്കപ്പെട്ടുവെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ALSO READ: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ





