24
Jan 2026
Mon
24 Jan 2026 Mon

കോഴിക്കോട് 11കാരിയെ പീഡിപ്പിച്ച 63കാരന് 15 വർഷം തടവും 35000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് നന്‍മണ്ട സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ രവീന്ദ്രനെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാള്‍ കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.

ALSO READ: യുകെജി വിദ്യാര്‍ഥിയായ മകന്റെ പരീക്ഷാഫലമറിയാന്‍ പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു