പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കി 66കാരി. ജര്‍മന്‍ വനിതയായ അലക്‌സാണ്ട്ര ഹില്‍ഡബ്രന്‍ത് ആണ് പ്രകൃതിദത്തമായി ഗര്‍ഭംധരിക്കുകയും ആണ്‍കുഞ്ഞിന് ജന്മംനല്‍കുകയും ചെയ്തത്. മാര്‍ച്ച് 19ന് ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. ഫിലിപ്പ് എന്ന് കുട്ടിക്ക് പേരിടുകയും ചെയ്തു.
|
1979ലായിരുന്നു അലക്‌സാണ്ട്ര ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. 1989ല്‍ രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. അലക്‌സാണ്ട്രയ്ക്ക് 50 വയസ്സ് പിന്നിട്ട ശേഷമായിരുന്നു ശേഷിക്കുന്ന എട്ട് കുഞ്ഞുങ്ങളും പിറന്നത്. ശസ്ത്രക്രിയയിലൂടെയായിരുന്നു ഇവരെയെല്ലാം പുറത്തെടുത്തത്.
നന്നായി ആഹാരം കഴിക്കുകയും ദിവസവും ഒരു മണിക്കൂര്‍ നീന്തുകയും രണ്ടുമണിക്കൂര്‍ ഓടുകയും ചെയ്യുന്ന താന്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ഇല്ലെന്നും അലക്‌സാണ്ട്ര പറയുന്നു. ആരോഗ്യവതിയായതിനാല്‍ ഒരു പ്രസവം പോലും വിഷമമേറിയതായിരുന്നില്ലെന്ന് അവരെ ചികില്‍സിച്ച ഡോ. വോള്‍ഫ് ഗാങ് ഹെന്റിച്ച് പറഞ്ഞു. സ്വെല്‍റ്റാന(46), ആര്‍ടിയോം(36), ഇരട്ടകളായ എലിസബത്ത്, മാക്‌സിമില്യന്‍(12), അലക്‌സാണ്ട്ര(10), ലിയോപോല്‍ഡ്(8), അന്ന(7), മരിയ(4), കതാറിന(2) എന്നിവരാണ് മറ്റു കുട്ടികള്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





