19
Jun 2023
Thu
19 Jun 2023 Thu

ന്യൂഡല്‍ഹി: 16കാരിയെ 68കാരന്‍ ബലാല്‍സംഗം ചെയ്തു. ബലാല്‍സംഗദൃശ്യം പ്രതിയുടെ മകന്‍ മൊബൈലില്‍ പകര്‍ത്തി. ഡല്‍ഹിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസില്‍ സമീപിച്ചത്. ഐപ്രില്‍ 20നും 30നും ഇടയിലായി പ്രതിയുടെ വീട്ടില്‍ വച്ചാണ് ബലാല്‍സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ബലാല്‍സംഗവിവരം പുറത്തുപറയരുതെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് വീഡിയോ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

അയല്‍ഗ്രാമത്തിലുള്ള പ്രതി ഇടയ്ക്കിടെ തങ്ങളുടെ വീട് സന്ദര്‍ശിക്കുമായിരുന്നുവെന്നും മതകേന്ദ്രങ്ങളിലേക്ക് ഒരുമിച്ച് യാത്ര പോകുമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

പിതാവ് ദുര്‍മന്ത്രവാദം ചെയ്യുന്നുവെന്ന സംശയംമൂലം പ്രതിയുടെ മകന്‍ മുറിക്കുള്ളില്‍ രഹസ്യകാമറ സ്ഥാപിച്ചതോടെയാണ് ബലാല്‍സംഗം പുറത്തറിയാന്‍ കാരണമായത്. ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യം ഇയാള്‍ പെണ്‍കുട്ടിയുടെ പിതാവിന് അയച്ചുനല്‍കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക