03
Aug 2023
Sun
03 Aug 2023 Sun

വാനും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. രാജസ്ഥാനിലെ ദീദ് വാന-കുച്മാന്‍ ജില്ലയിലാണ് സംഭവം. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹത്തില്‍ പങ്കെടുക്കാനായി ശികാറില്‍ നിന്ന് നാഗ്പൂരിലേക്ക് വാനില്‍ പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടതെന്ന് ഡിഎസ്പി ധരംചന്ദ് ബിഷ്‌ണോയി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ബംഗാര്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് ജയ്പൂരിലേക്കും മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക