25
Oct 2024
Sun
25 Oct 2024 Sun
8 children among 12 dies in autor rickshaw bus collision

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് എട്ട് കുട്ടികളടക്കം 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. രാജസ്ഥാനിലെ ധോല്‍പുര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രി വൈകിയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്വാളിയോറില്‍ നിന്ന് ജെയ്പുതിലേക്ക് പോവുകയായിരുന്ന സ്ലീപ്പര്‍ കോച്ച് ബസ്സാണ് സുമിപുറിനു സമീപത്തുവച്ച് ഓട്ടോറിക്ഷയിലേക്കു ഇടിച്ചുകയറിയത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ബാരി പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ശിവലാഹരി മീന പറഞ്ഞു. ദമ്പതികളും മക്കളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഓട്ടോറിക്ഷ യാത്രികരായ ഇര്‍ഫാന്‍ എന്ന ബണ്ടി(38), ഭാര്യ ജൂലി(34), മകള്‍ അസ്മ(14), മകന്‍ സല്‍മാന്‍(8), പര്‍വീന്‍(32), സറീന(35), സാഖിര്‍(6), സാനിഫ്(9), അജാന്‍(5), ആശിയാന(10), സുഫി(7), ഡാനിഷ്(10)എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം പ്രധാനമന്ത്രി നരേന്ദ്രമോദി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതം നല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക