കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം എട്ടുപേര്‍ പിടിയില്‍. ഇവരില്‍ നിന്ന് .34 ഗ്രാം കൊക്കെയ്‌നും .36 ഗ്രാം മെത്തഫിറ്റമിനും 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
|
തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശി ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ആലപ്പുഴ സ്വദേശി ന്യൂട്രീഷ്യനായ അക്ബര്‍ ഷാ, ദന്തഡോക്ടറായ ബെന്‍സി റാവുത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറാപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷന്‍ വിദ്യാര്‍ഥി അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവുകള്‍ കുറവായതിനാല്‍ അറസ്റ്റിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ALSO READ: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് വഴിതേടി വിദേശകാര്യമന്ത്രിമാരുടെ സംയുക്തയോഗം




