യുഎസ് ലക്ഷ്യമാക്കാന്‍ ശേഷിയുള്ള മിസൈല്‍ എന്‍ജിന്‍ പരീക്ഷിച്ച് ഉത്തരകൊറിയ. പരീക്ഷണത്തിന് കിങ് ജോങ് ഉന്‍ മേല്‍നോട്ടം വഹിച്ചു. പഞ്ചവര്‍ഷ പ്രതിരോധ വികസന പദ്ധതിയുടെ ഭാഗമായാണ് ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ എന്‍ജിന്റെ കരപരീക്ഷണം വിജയകരമായി പരീക്ഷിച്ചത്. മുമ്പുണ്ടായിരുന്ന മിസൈലുകളേക്കാള്‍ വലിയ ശേഷിയുള്ളതാണ് ഈ മിസൈല്‍ എന്‍ജിനെന്ന് ഉത്തരകൊറിയ അറിയിച്ചു. അതിനാല്‍ തന്നെ കൃത്യതയും പ്രഹരശേഷിയും ഈ മിസൈലിനു കൂടുതലായിരിക്കും.
|
ഇറാനുമേല്‍ ഇസ്രായേലും യുഎസും ചേര്‍ന്ന കനത്ത ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്കയെ ലക്ഷ്യം വയ്ക്കാന്‍ പ്രാപ്തിയുള്ള മിസൈല്‍ എന്‍ജിന്റെ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
മിസൈലിനു പുറമേ പുതുതായി നിര്‍മിച്ച യുദ്ധ ടാങ്കുകളും കിങ് ജോങ് ഉന്‍ പരിശോധിക്കുകയുണ്ടായി. ആണവ, മിസൈല്‍ പദ്ധതികള്‍ക്കു പുറമേ നൂതന ടാങ്കുകളുടെ ശേഷിയിലും തങ്ങള്‍ ഏറെ മുന്നിലാണെന്ന് ഉത്തര കൊറിയ ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
ALSO READ: കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം എട്ടുപേര്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





