29
Nov 2025
Mon
29 Nov 2025 Mon
8 killed and many injured in blast near Red fort

ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ എട്ട് മരണം. 24 പേര്‍ക്ക് പരിക്ക്. റെഡ് ഫോര്‍ട്ട് മെട്രോ സ്‌റ്റേഷനു സമീപം രാത്രി ഏഴോടെയാണ് സംഭവം. റെഡ് സിഗ്നലില്‍ നിര്‍ത്തിയ കാറാണ് പൊട്ടിത്തെറിച്ചതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച പറഞ്ഞു. മൂന്ന് യാത്രികരാണ് ഈ കാറിലുണ്ടായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊട്ടിത്തെറിച്ച കാറിലെയും റെഡ് സിഗ്നലില്‍ നിര്‍ത്തിയ മറ്റു വാഹനങ്ങളിലെ യാത്രികരുമാണ് സ്‌ഫോടനത്തില്‍ മരിച്ചവര്‍. ആദ്യ സ്‌ഫോടനത്തിനു പിന്നാലെ മറ്റു വാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു. ഈ വാഹനങ്ങളുടെ ഇന്ധനടാങ്കുകളും പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. പരിക്കേറ്റവരുടെ പലരുടെയും നില അതീവഗുരുതരമായതിനാല് മരണനിരക്ക് ഉയരുമെന്നാണ് ആശങ്ക. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ALSO READ: ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള യുവതി ഡോക്ടര്‍ ചമഞ്ഞ് പൂജാരിയില്‍ നിന്ന് തട്ടിയത് 68 ലക്ഷം രൂപ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക